


കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ( എ ഐ ടി യു സി ) കഴിഞ്ഞ 50 വർഷക്കാലമായി വൈദ്യുതി മേഖലയിലെ തൊഴിലാളികളുടെ അവകാശ സമര പോരാട്ടങ്ങളുടെ നെടു നായകത്വം വഹിച്ച പ്രബല സംഘടനയാണ്. സ്ഥാപനത്തിൻ്റെ നിലനിൽപ്പിനും,ഉപഭോക്തൃ സേവനത്തിനും തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി ഒരുപോലെ പ്രവർത്തിക്കുന്ന സംഘടന എന്ന തരത്തിൽ തൊഴിലാളി മനസ്സുകളിൽ ഇടം നേടിയ പ്രസ്ഥാനം.
കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ എന്ന പ്രസ്ഥാനം കേരളത്തിലെ വൈദ്യുതി തൊഴിലാളികളുടെ ആശയും ആവേശവുമായി എന്നും തൊഴിലാളി ഹൃദയങ്ങളിൽ ഇടം നേടിയ പ്രസ്ഥാനമാണ്. മഹാരഥന്മാരായ ഒട്ടേറെ നേതാക്കളാൽ നയിക്കപ്പെട്ടിരുന്ന ഈ പ്രസ്ഥാനം ഒട്ടേറെ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും തൊഴിലാളി പിന്തുണ എന്ന കരുത്തും ആവേശവും നേടി മുന്നേറുകയാണ്.
പി ബാലചന്ദ്രമേനോൻ, കെ സി മാത്യു, കെ എ രാജൻ, ജെ ചിത്തരഞ്ജൻ, എം സുകുമാരപിള്ള, എ എൻ രാജൻ, കാനം രാജേന്ദ്രൻ
തുടങ്ങിയ ഒട്ടേറെ രാഷ്ട്രീയ,ട്രേഡ് യൂണിയൻ നേതാക്കളാൽ നയിക്കപ്പെട്ട പ്രസ്ഥാനം ഇന്നും തൊഴിലാളി മനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നു. നിലപാടുകൾ കൊണ്ടും, കൃത്യമായ വീക്ഷണം കൊണ്ടും വൈദ്യുതി മേഖലയിലും, തൊഴിലാളി സമൂഹത്തിലും ഊർജ്ജം പകർന്നു നൽകിയ പ്രസ്ഥാനമാണ് വർക്കേഴ്സ് ഫെഡറേഷൻ. വകുപ്പ് ഭരണത്തിൻ്റെ യാതൊരു പിന്തുണയും ഇല്ലാതിരുന്നിട്ടും നിരന്തരമായ പോരാട്ടങ്ങളിലൂടെ നാലര പതിറ്റാണ്ടിലേറെ കാലം ഈ സംഘടന അംഗീകാരത്തോടെ തുടർന്നത് നിലപാടുകൾ കൊണ്ടു തന്നെയാണ്.
Meet our Previous leaders
Meet our Current Leaders